കശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ ആക്രമണം; സൈനികന്‍ കൊല്ലപ്പെട്ടു

ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണ് സൈന്യം.
കശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ ആക്രമണം; സൈനികന്‍ കൊല്ലപ്പെട്ടു
Updated on
1 min read

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ആറ് സൈനികര്‍ക്ക് പരിക്കേറ്റു. അന്തനാഗിലെ ക്വാസിഗുഡ് ഏരിയയില്‍ ജമ്മു- ശ്രീനഗര്‍ ദേശീയ പാതയില്‍ വെച്ചാണ് ആക്രമണം. 

പരിക്കേറ്റ സൈനികരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണ് സൈന്യം.

അതേസമയം, ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ പാകിസ്താന്‍ സൈന്യം വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം രാത്രി 11ഓടുകൂടിയാണ് പാക് സൈന്യം പ്രകോപനം കൂടാതെ വെടിവെപ്പ് തുടങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com