കാമുകിക്കൊപ്പം ബിജെപി നേതാവ് ഫ്ലാറ്റിൽ; കൈയോടെ പിടികൂടി ഭാര്യ

നഗരത്തിലെ ഫ്ലാറ്റില്‍ കാമുകിക്കൊപ്പം താമിസിച്ചിരുന്ന ബിജെപി നേതാവിനെ ഭാര്യ കൈയോടെ പിടികൂടി
കാമുകിക്കൊപ്പം ബിജെപി നേതാവ് ഫ്ലാറ്റിൽ; കൈയോടെ പിടികൂടി ഭാര്യ
Updated on
1 min read

ലഖ്‌നൗ: നഗരത്തിലെ ഫ്ലാറ്റില്‍ കാമുകിക്കൊപ്പം താമിസിച്ചിരുന്ന ബിജെപി നേതാവിനെ ഭാര്യ കൈയോടെ പിടികൂടി.  ബിജെപി കിസാന്‍ മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടിവ് അംഗമായ ശ്രീകാന്ത് ത്യാഗിയെയും കാമുകിയായ മാണ്ഡവി സിങ്ങിനെയുമാണ് ഭാര്യ അനു ലഖ്‌നൗവിലെ ഫ്ലാറ്റില്‍നിന്ന് പിടികൂടിയത്.

ഇതിനുപിന്നാലെ കാമുകിയും ഭാര്യയും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായി. സംഭവത്തില്‍ മാണ്ഡവി സിങ്ങിനെതിരെ അനുവും അനുവിനെതിരെ മാണ്ഡവി സിങ്ങും പൊലീസില്‍ പരാതി നല്‍കി. ശ്രീകാന്ത് ത്യാഗിയും മാണ്ഡവി സിങ്ങും തമ്മില്‍ നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. ഇരുവരും ലഖ്‌നൗ ഗോമതി നഗറിലെ ഗ്രീന്‍വുഡ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്നതായും ഭാര്യയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അനു ലഖ്‌നൗവിലെ ഫ്ലാറ്റില്‍  നേരിട്ടെത്തി ഭര്‍ത്താവിനെയും കാമുകിയെയും പിടികൂടിയത്.

ഫ്ലാറ്റില്‍വെച്ച് ബിജെപി നേതാവിന്റെ ഭാര്യയും കാമുകിയും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനുപിന്നാലെ ഇരുവരും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. താനൊരു സാമൂഹിക പ്രവര്‍ത്തകയാണെന്നും ഉന്നത ബന്ധങ്ങളുള്ള വ്യക്തിയാണെന്നുമാണ് മാണ്ഡവി സിങ് പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം പറഞ്ഞ് പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം, ബിജെപി നേതാവായ ശ്രീകാന്ത് ത്യാഗി സംഭവത്തില്‍ പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല. അടിപിടിയില്‍ ബിജെപി നേതാവിന്റെ ഭാര്യയായ അനുവിന് സാരമായ പരിക്കേറ്റെന്ന് ഒമ്പതും ഏഴും വയസ്സുള്ള മക്കള്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com