കാമുകിയുമായി പ്രണയത്തിലായെന്ന് സംശയം, അനന്തരവനെ കൊന്ന് വാഴ നട്ട യുവാവ് അറസ്റ്റില്‍

ഉറങ്ങിക്കിടന്ന ജയ് പ്രകാശ് എന്ന യുവാവിനെയാണ് സീലീങ് ഫാനിന്റെ മോട്ടോര്‍  വച്ച് അടിച്ച്  ബിജയ് കൊലപ്പെടുത്തിയത്.  കൊന്ന ശേഷം മൃതദേഹം ബാല്‍ക്കണി വഴി മുറ്റത്തെത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയ
കാമുകിയുമായി പ്രണയത്തിലായെന്ന് സംശയം, അനന്തരവനെ കൊന്ന് വാഴ നട്ട യുവാവ് അറസ്റ്റില്‍
Updated on
1 min read

ന്യൂഡല്‍ഹി: കാമുകിയുമായി പ്രണയത്തിലാണെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് സ്വന്തം അനന്തരവനെ കൊന്ന് മറവ് ചെയ്തു. ഒഡീഷയിലെ ദബ്രിയിലാണ് സംഭവം. 37 കാരനാ. ബിജയ് കുമാറിനെയാണ് പൊലീസ് പിടികൂടിയത്.

 2016 ലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. ഉറങ്ങിക്കിടന്ന ജയ് പ്രകാശ് എന്ന യുവാവിനെയാണ് സീലീങ് ഫാനിന്റെ മോട്ടോര്‍  വച്ച് അടിച്ച്  ബിജയ് കൊലപ്പെടുത്തിയത്.  കൊന്ന ശേഷം മൃതദേഹം ബാല്‍ക്കണി വഴി മുറ്റത്തെത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.  മൃതദേഹം മറവ് ചെയ്ത ബിജയ് സംശയം തോന്നാതിരിക്കുന്നതിനായി ഇവിടെ വാഴകള്‍ നടുകയും ചെയ്തതായി പ്രതി പൊലീസിനോട് സമ്മതിച്ചു. 

ഫെബ്രുവരി ഏഴിനായിരുന്നു ഈ കൃത്യം നിര്‍വഹിച്ചത്.  12 ആം തിയതി ആയതോടെ അനന്തരവനെ കാണാനില്ല എന്ന് കാണിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി.  ഇതിന് പിന്നാലെ ഇയാള്‍ ഫഌറ്റ് ഒഴിഞ്ഞു. ഇതാണ് സംശയത്തിനിടയാക്കിയത്. 

 വീട് പുതുക്കി പണിയാന്‍ എത്തിയവരാണ് മുറ്റത്ത് നിന്നും അസ്ഥികൂടം കണ്ടെത്തിയത്. നീല നിറത്തിലുള്ള ജാക്കറ്റില്‍ പൊതിഞ്ഞ അസ്ഥികൂടത്തില്‍ നിന്നും പച്ചക്കളര്‍ ഷര്‍ട്ടും ബെഡ്ഷീറ്റും വലിയ പുതപ്പും ചവിട്ടിയും കണ്ടെടുത്തു. ഇതോടെയാണ് പൊലീസ് ബിജയ്‌നെ അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com