കായംകുളത്ത് വാഹനാപകടം: സിആര്‍പിഎഫ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കായംകുളത്ത് വാഹനാപകടം: സിആര്‍പിഎഫ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
Updated on
1 min read

കായംകുളം: കായംകുളത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മരിച്ചു.  കരുനാഗപ്പള്ളി പാവുമ്പ വടക്ക് വൈഷ്ണവ ഭവനില്‍ അച്ചുതന്റെ മകന്‍ പത്മാകരന്‍ (47) ആണ് മരിച്ചത്. ദേശീയപാതയില്‍ ഇടശേരി ജംഗ്ഷന് സമീപമായിരുന്നു അപകടം.

ശബരിമല ഡ്യൂട്ടി കഴിഞ്ഞ് കോയമ്പത്തൂരിലെ സിആര്‍ പിഎഫ് ക്യാമ്പിലെത്തിയ ശേഷം പത്മാകരന്‍ ബൈക്കില്‍ നാട്ടിലേക്ക് വരവേയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ് ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com