കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ; 50,000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ

കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ; 50,000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ

കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ; 50,000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ
Published on

ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾക്കായി പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി. ആറ് സംസ്ഥാനങ്ങളിലുള്ള തൊഴിലാളികൾക്കായി  50,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക.  കോവിഡ് 19 പശ്ചാത്തലത്തിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടിയുള്ളതാണ് പദ്ധതി.

ജൂൺ 20ന് ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'മെഗാ ജോബ് സ്‌കീം' പ്രഖ്യാപിക്കും. ഗരീബ് കല്യാൺ യോജന ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ധന മന്ത്രി നിർമല സീതാരാമൻ പദ്ധതിയെ കുറിച്ച് വ്യക്തമാക്കിയത്.

ആറ് സംസ്ഥാനങ്ങളിലായി 116 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. കുടിയേറ്റ തൊഴിലാളികൾക്ക് ജോലി ഉറപ്പാക്കുന്നതിനായി നിലവിലുള്ള 25 പദ്ധതികൾ ഒന്നിച്ചു കൊണ്ടുവരുമെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ  അറിയിച്ചു.

50,000 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ പ്രാവീണ്യം കണക്കാക്കി അതിനനുസരിച്ചുള്ള ജോലികൾ അതാത് ജില്ലകൾക്ക് നൽകും. 25,000 ത്തിൽ കൂടുതൽ കുടിയേറ്റ തൊഴിലാളികളുളള ജില്ലകളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com