കൂടോത്രം ചെയ്യുന്നതായി സംശയം, അമ്മായിയെ വെട്ടിക്കൊന്ന് പതിനേഴുകാരന്‍

പാടത്ത് പണിയെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീയെ അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു
കൂടോത്രം ചെയ്യുന്നതായി സംശയം, അമ്മായിയെ വെട്ടിക്കൊന്ന് പതിനേഴുകാരന്‍
Updated on: 
1 min read

കിയോജര്‍: കൂടോത്രം ചെയ്‌തെന്ന് ആരോപിച്ച് അമ്മായിയെ വെട്ടിക്കൊന്ന് പതിനേഴുകാരന്‍. പാടത്ത് പണിയെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീയെ അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

ഒഡീഷയിലെ കിയോജര്‍ ജില്ലയിലെ ഗായല്‍മുണ്ടയിലാണ് സംഭവം. ജിന്‍കി പൂര്‍ത്തി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. വീടിന് സമീപം പൂജകള്‍ ചെയ്‌തെന്നാരോപിച്ചാണ് കൊലപാതകം. തന്റെ കുടുംബത്തിന് എതിരെ ഇവര്‍ മന്ത്രവാദം ചെയ്യുന്നു എന്ന് ഈ കുട്ടി നേരത്തെ തന്നെ ആരോപിച്ചിരുന്നു. 

എന്നാല്‍ മന്ത്രവാദം ചെയ്യുന്നുവെന്ന ആരോപണങ്ങള്‍ അമ്മായിയായ സ്ത്രീ സമ്മതിച്ചിരുന്നില്ല. അമ്മായിയുടെ വാദങ്ങള്‍ വിശ്വസിക്കാതിരുന്ന കുട്ടി ഏറെ നാളായി ഈ സ്ത്രീയെ കൊലപ്പെടുത്താന്‍ ലക്ഷ്യം വെച്ച് നടക്കുകയായിരുന്നു. അരിവാളിന് വെട്ടി സ്ത്രീയുടെ മരണം ഉറപ്പാക്കിയ ശേഷം കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER