കൂട്ടമാനഭംഗത്തിനരയായ പെണ്‍കുട്ടിയെ സഹായിക്കാനെത്തിയ ആളും പീഡിപ്പിച്ചു

ഉത്തര്‍പ്രദേശ് തലസ്ഥാനത്തിനടുത്ത സരോജിനി നഗറിലാണ് പതിനാറുകാരി ക്രൂര പീഡനത്തിനരയായത്. 
കൂട്ടമാനഭംഗത്തിനരയായ പെണ്‍കുട്ടിയെ സഹായിക്കാനെത്തിയ ആളും പീഡിപ്പിച്ചു
Updated on
1 min read

ലഖ്‌നൗ: കൂട്ടമാനഭംഗത്തിനരയായ ശേഷം വഴിപോക്കനോട് സഹായമഭ്യര്‍ത്ഥിച്ച പെണ്‍കുട്ടി വീണ്ടും മാനഭംഗത്തിനരയായി. ഉത്തര്‍പ്രദേശ് തലസ്ഥാനത്തിനടുത്ത സരോജിനി നഗറിലാണ് പതിനാറുകാരി ക്രൂര പീഡനത്തിനരയായത്. 

പരിചയമുള്ള യുവാവും സുഹൃത്തും ചേര്‍ന്ന് ആദ്യം കൂട്ടബലാത്സംഗത്തിന് ഇരയാക്കി വഴിയരികില്‍ ഉപേക്ഷിച്ചു. അവശ നിലയില്‍ കിടന്ന പെണ്‍കുട്ടി അതുവഴി ബൈക്കിലെത്തിയ ആളോട് വിവരം പറയുകയും വീട്ടിലെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അയാള്‍ പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് പ്രദേശത്തെ ചന്തയിലേക്ക് പോയ പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. പരിചയമുള്ള യുവാവ് വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവും സുഹൃത്തും രാത്രി 11 വരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തുടര്‍ന്ന് വഴിയരികില്‍ ഉപേക്ഷിച്ച് ഇരുവരും പോയി. തുടര്‍ന്ന് രാത്രി പതിനൊന്നോടെ അതുവഴി ബൈക്കിലെത്തിയ ആളെ തടഞ്ഞു നിര്‍ത്തി പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ചു. ഇയാളും പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കുകയായിരുന്നു. 

രാത്രി രണ്ടോടെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചെത്തിയ പൊലീസാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് വര്‍ഷമായി അര്‍ബുദ ചികിത്സയ്ക്ക് വിധേയയാവുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rahul Gandhi
Swearing-in of new Karnataka CM on June 3 at Guv House
A significant bribery incident reported at Tiruchendur Murugan Temple in Tamil Nadu
singur
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com