കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ്

കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ്
കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ്
Updated on
1 min read

ജയ്പുർ: കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലം പോസിറ്റീവായെന്ന് ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് അറിയിച്ചത്. ഇപ്പോൾ ജോധ്പുരിലെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. 

പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

നേരത്തെ സ്വന്തം മണ്ഡലമായ ബർമറിൽ ത്രിദിന സന്ദർശനത്തിനെത്തിയ കൈലാഷ് ചൗധരി മണ്ഡലത്തിലെ നിരവധി സ്ഥലങ്ങളിൽ പോയിരുന്നു. പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രാജസ്ഥാനിൽ നിന്നുള്ള ബിജെപി രാജ്യസഭാ എംപി കിരോഡി ലാൽ മീണയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com