കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധം, ഓഫീസിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് സ്റ്റാറ്റസ് പരിശോധിക്കണം: ഉത്തരവ്

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധം, ഓഫീസിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് സ്റ്റാറ്റസ് പരിശോധിക്കണം: ഉത്തരവ്

ജീവനക്കാര്‍ നിര്‍ബന്ധമായി ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി
Published on

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കി. ജീവനക്കാര്‍ നിര്‍ബന്ധമായി ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ പുറംപണി കരാര്‍ നല്‍കിയിരിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഉടന്‍ തന്നെ ആരോഗ്യസേതു ആപ്പ് അവരവരുടെ മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ ലോഡ് ചെയ്യണമെന്നതാണ് നിര്‍ദേശം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ആപ്പാണ് ആരോഗ്യസേതു.  ഇത് പുറംപണി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ബാധകമാണ്.

ഓഫീസിലേക്ക് പോകുന്നതിന് മുന്‍പ് ആപ്പില്‍ തങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കണം. സുരക്ഷിതമാണ് എന്ന് ആപ്പ് പറയുന്ന മുറയ്ക്ക് ഓഫീസിലേക്ക് യാത്ര ചെയ്താല്‍ മതി. അല്ലാത്ത പക്ഷം യാത്ര ഒഴിവാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com