കോ​ടി​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളെ മോദി സ​ന്തോ​ഷി​പ്പിച്ചു, 'യു​ഗ​പു​രു​ഷ​ൻ'; ഭാ​ര​ത​ര​ത്ന ന​ൽ​ക​ണ​മെന്ന് ആവശ്യപ്പെട്ട് ബി​ജെ​പി എം​പി 

ലോ​ക്സ​ഭ​യി​ൽ ശൂ​ന്യ​വേ​ള​യി​ലാ​ണ് എം​പി ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്
കോ​ടി​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളെ മോദി സ​ന്തോ​ഷി​പ്പിച്ചു, 'യു​ഗ​പു​രു​ഷ​ൻ'; ഭാ​ര​ത​ര​ത്ന ന​ൽ​ക​ണ​മെന്ന് ആവശ്യപ്പെട്ട് ബി​ജെ​പി എം​പി 
Updated on
1 min read

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിക്ക് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ഭാ​ര​ത​ര​ത്ന ന​ൽ​ക​ണ​മെന്ന് ആവശ്യപ്പെട്ട് ബി​ജെ​പി എം​പി ഗു​മാ​ൻ സിങ് ദാ​മോ​ർ. മോ​ദി യു​ഗ​പു​രു​ഷ​നാ​ണെ​ന്നാണ് മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്ലാ​മി​ൽ​നി​ന്നു​ള്ള എം​പി​യാ​യ ഗു​മാ​ൻ സിങ്ങിന്റെ വാക്കുകൾ. ലോ​ക്സ​ഭ​യി​ൽ ശൂ​ന്യ​വേ​ള​യി​ലാ​ണ് എം​പി ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. 

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ ന​ട​പ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗു​മാ​ൻ സിങ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ഈ തീ​രു​മാ​ന​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളെ മോദി സ​ന്തോ​ഷി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com