കൊറോണയെ ചെറുക്കണോ?; റമ്മും കുരുമുളക് പൊടിയിട്ട പുഴുങ്ങിയ മുട്ടയും ബെസ്റ്റ്; ഉപദേശവുമായി കോണ്‍ഗ്രസ് നേതാവ്

റം കഴിച്ചാല്‍ കോറോണ മാറുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്
കൊറോണയെ ചെറുക്കണോ?; റമ്മും കുരുമുളക് പൊടിയിട്ട പുഴുങ്ങിയ മുട്ടയും ബെസ്റ്റ്; ഉപദേശവുമായി കോണ്‍ഗ്രസ് നേതാവ്
Updated on: 
1 min read


മംഗളൂരു: കൊറോണയെ മറികടക്കാന്‍ മരുന്നുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍. റം കഴിച്ചാല്‍ കൊറോണ മാറുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്. ഉല്ലാല്ലിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ രവിചന്ദ്ര ഗാട്ടിയുടെതാണ് നിര്‍ദേശം

റമ്മും പുഴുങ്ങിയ മുട്ടയില്‍ കുരുമുളക് പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. 

അതേസമയം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 10 ലക്ഷം കടന്നു. 10,03,832 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 25000 കടന്നു. 25602 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

24 മണിക്കൂറിനിടെ 34956 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസും 30,000 ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 687 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 635757 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 342473പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 8,641 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണ്. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 2,84,281ആയി. 266പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. അതിനിടെ, 5,527 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,58,140 ആയി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com