കൊല്ലപ്പെട്ട ജവാന്‍മാരുടെ ജീവനു പകരം 50 മാവോയിസ്റ്റുകളുടെ ജീവനെടുക്കുമെന്ന് രക്ഷപ്പെട്ട സിആര്‍പിഎഫ് ജവാന്‍

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനു പകരമായി 50 മാവോയിസ്റ്റുകളെ കൊല്ലുമെന്ന് രക്ഷപ്പെട്ട സിആര്‍പിഎഫ് ജവാന്‍.
കൊല്ലപ്പെട്ട ജവാന്‍മാരുടെ ജീവനു പകരം 50 മാവോയിസ്റ്റുകളുടെ ജീവനെടുക്കുമെന്ന് രക്ഷപ്പെട്ട സിആര്‍പിഎഫ് ജവാന്‍
Updated on
1 min read

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനു പകരമായി 50 മാവോയിസ്റ്റുകളെ കൊല്ലുമെന്ന് രക്ഷപ്പെട്ട സിആര്‍പിഎഫ് ജവാന്‍. ആക്രമണത്തില്‍ പരിക്കേറ്റ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര കുമാറാണ് ഇങ്ങനെ പറഞ്ഞത്. ചികിത്സ കഴിഞ്ഞിറങ്ങിയാല്‍ ഉടന്‍ തിരിച്ചടിക്കുമെന്നും മഹേന്ദ്ര കുമാര്‍ പറഞ്ഞു. ആക്രമണത്തില്‍ 25 ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി.

വനമേഖലയില്‍ റോഡ് നിര്‍മിക്കുന്ന തൊഴിലാളികള്‍ക്ക് സുരക്ഷ നല്‍കുകയായിരുന്ന സിആര്‍പിഎഫുകാര്‍ക്കെതിരിയാണ് ആക്രമണമുണ്ടായത്. ആക്രമണമുണ്ടാകുമ്പോള്‍ ജവാന്‍മാര്‍ ഭക്ഷണം കഴിക്കുകയായിരുന്നെന്നും മഹേന്ദ്ര കുമാര്‍ പറഞ്ഞു. സംഘം ഇരുന്നതിന്റെ ഇടതു വശത്തുനിന്നാണ് ആക്രമണമുണ്ടായത്.

സിആര്‍പിഎഫിന്റെ പ്രത്യാക്രമണത്തില്‍ 25- 30 മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മഹേന്ദ്ര കുമാര്‍ പറഞ്ഞു. വെടിയേറ്റ് ബോധം തെളിയുമ്പോള്‍ ഇദ്ദേഹം ആശുപത്രിയിലായിരുന്നു. പ്രദേശവാസികളാരോ മാവോയിസ്റ്റുകള്‍ക്ക് രഹസ്യ വിവരം കൈമാറിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മറ്റൊരു ജവാന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com