കൊല്ലപ്പെട്ടവരുടെ കണക്കെടുക്കുന്ന പതിവ് സേനയ്ക്കില്ല; ബാലാകോട്ട് ആക്രമണം ലക്ഷ്യം നേടിയെന്ന് വ്യോമസേന മേധാവി 

ബാലാകോട്ട് വ്യോമാക്രമണം ലക്ഷ്യം നേടിയെന്ന് വ്യോമസേന മേധാവി ബിഎസ് ധനോവ
കൊല്ലപ്പെട്ടവരുടെ കണക്കെടുക്കുന്ന പതിവ് സേനയ്ക്കില്ല; ബാലാകോട്ട് ആക്രമണം ലക്ഷ്യം നേടിയെന്ന് വ്യോമസേന മേധാവി 
Updated on: 
1 min read

ന്യൂഡല്‍ഹി:  ബാലാകോട്ട് വ്യോമാക്രമണം ലക്ഷ്യം നേടിയെന്ന് വ്യോമസേന മേധാവി ബിഎസ് ധനോവ. വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് കണക്കെടുക്കുന്ന പതിവ് വ്യോമസേനയ്ക്ക് ഇല്ല.നാശനഷ്ടങ്ങളുടെ കണക്ക് സര്‍ക്കാരാണ് പറയേണ്ടതെന്നും ബിഎസ് ധനോവ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആസൂത്രണം ചെയ്തതനുസരിച്ചാണ് വ്യോമാക്രമണം നടത്തിയത്. ഇതിനെതിരെ പ്രത്യാക്രമണവുമായി ശത്രുരാജ്യം എത്തിയപ്പോള്‍ സാധ്യമായ എല്ലാ യുദ്ധവിമാനങ്ങളും ഉപയോഗിച്ചു.ഏത് യുദ്ധവിമാനമാണ് കൈവശമെന്ന് നോക്കാതെയാണ് തിരിച്ചടിച്ചത്. ശത്രുവിനെ തുരത്താന്‍ വ്യോമസേനയുടെ കൈവശമുളള എല്ലാ യുദ്ധവിമാനങ്ങളും മികച്ചതാണെന്നും ധനോവ പറഞ്ഞു.

മിംഗ് 21- ബൈസണ്‍ മികച്ച യുദ്ധവിമാനമാണ്.ഇത് പരിഷ്‌കരിച്ചതാണ്. മെച്ചപ്പെട്ട റഡാര്‍ സംവിധാനം ഇതിനുണ്ട്. വ്യോമാക്രമണത്തിന് അനുയോജ്യമായ മിസൈലുകള്‍ ഘടിപ്പിച്ചതാണ് ബൈസണ്‍ എന്നും ബിഎസ് ധനോവ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com