

ഷില്ലോംങ്: വരാനിരിക്കുന്ന മേഘാലയ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ കോണ്‍ഗ്രസിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കുമെന്ന സന്ദേശം വീണ്ടും നല്‍കി ബിജെപി. ഭരണപക്ഷമായ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എ എല്‍ ഖേകും മൂന്ന് എംഎല്‍എമാരും ചൊവ്വാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ഷിബുന്‍ ലിംഗ്‌ദോ അറിയിച്ചു.
ജനുവരി രണ്ടിന് ഗോള്‍ഫ് ലിങ്ക്‌സ് റോഡില്‍ നടക്കുന്ന ബിജെപിയുടെ റാലിയിലാണ് പ്രവേശന ചടങ്ങ്. പാര്‍ട്ടിയില്‍ പുതിയതായി ചേരുന്നവരെ ബിജെപിയുടെ മേഘാല തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെയുളളവര്‍ അഭിവാദ്യം ചെയ്യും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവും ചടങ്ങില്‍ സന്നിഹിതനാകും. വടക്കു കിഴക്കന്‍ ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനറും അസം ധന മന്ത്രിയുമായ ഹിമന്ത ബിസവ അടക്കമുളള പ്രമുഖരും പ്രവേശന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഷിബുന്‍ ലിംഗ്‌ദോ അറിയിച്ചു.
അതേസമയം മറ്റു എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നുണ്ട്. എന്‍സിപിയുടെ സാന്‍ബോര്‍ ഷൂലെയും ചില സ്വതന്ത്ര എംഎല്‍എമാരും ബിജെപിയില്‍ ചേരാനുളള സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച പ്രഖ്യാപനവും രാഷ്ട്രീയ മേഘാലയ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ ആഴ്ച ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാര്‍ അടക്കം എട്ടു എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. ഇവര്‍ എന്‍ഡിഎ ഘടകകക്ഷിയായ നാഷണല്‍ പിപ്പീള്‍സ് പാര്‍ട്ടിയില്‍ ചേരും. നാലാം തീയതി നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേരാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates