കോണ്‍ഗ്രസ് ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; സോണിയ റായ്ബറേലിയില്‍; അമേഠിയില്‍ രാഹുല്‍

കോണ്‍ഗ്രസ് ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; സോണിയ റായ്ബറേലിയില്‍; അമേഠിയില്‍ രാഹുല്‍

സോണിയ ഗാന്ധി റായ്ബറേലിയിലും എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലും മത്സരിക്കും. പതിനഞ്ച് പേരുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്
Published on

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. സോണിയ ഗാന്ധി റായ്ബറേലിയിലും എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലും മത്സരിക്കും. പതിനഞ്ച് പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ പതിനൊന്ന് സീറ്റുകളിലെയും ഗുജറാത്തിലെ നാലു സീറ്റുകളിലെ പട്ടികയുമാണ് പുറത്തുവന്നത്. ഫാറൂഖാബാദില്‍ സല്‍മാന്‍ ഖുര്‍ഷിദ് മത്സരിക്കും. കുഷിനഗറില്‍ ആര്‍പിഎന്‍ സിങ്ങാണ് സ്ഥാനാര്‍ഥി. ഉത്തര്‍പ്രദേശില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ മാത്രമാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുക.

ഗുജറാത്തിലെ അഹമ്മദാബാദില്‍ രാജു പര്‍മാര്‍, ആനന്ദില്‍ ഭാരത് സിങ് സോളങ്കി, വഡോദരയില്‍ പ്രശാന്ത് പട്ടേല്‍, ചോട്ടാ ഉദയ്പൂരില്‍ രഞ്ജിത് മോഹന്‍സിങ് എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. ഉത്തര്‍പ്രദേശില്‍ സഹാരണ്‍പൂരില്‍ ഇമ്രാന്‍ മസൂദ്, ബാദൗനില്‍ സലീം ഇക്ബാല്‍ ഷേര്‍വാണി, ഉന്നാവോയില്‍ അന്നു ടണ്ടന്‍, അക്ബര്‍പൂരില്‍ രാജാറാം പാല്‍, ജലൗനില്‍ ബ്രിജ് ലാല്‍ കാബ് രി, ഫൈസാബാദില്‍ നിര്‍മ്മല്‍  കത്രി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും
 

അതേസമയം എസ്പി ബിഎസ്പി സഖ്യത്തില്‍ കോണ്‍ഗ്രസിനും ഇടം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍്ട്ടുകള്‍. കോണ്‍ഗ്രസിന് 15 സീറ്റുകള്‍ നല്‍കാന്‍ എസ് പിയും ബിഎസ്പിയും സന്നദ്ധതയറിയിച്ചതായാണ് സൂചന.യു പിയിലെ 80 ലോക്‌സഭാ സീറ്റില്‍ 38 ല്‍ ബിഎസ്പിയും 37 ല്‍ സമാജ് വാദി പാര്‍ട്ടിയും ആര്‍.എല്‍.ഡി മൂന്ന് സീറ്റുകളിലും മല്‍സരിക്കാനാണ് ധാരണ. കോണ്‍ഗ്രസിനെ പടിക്കു പുറത്തു നിര്‍ത്തിയെങ്കിലും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്ന് മായാവതിയും അഖിലേഷ് യാദവും തീരുമാനിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com