ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനമില്ലാത്ത സ്ഥലങ്ങളില്‍ മദ്യ വില്‍പ്പന പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മദ്യ നിര്‍മാതാക്കളുടെ സംഘടന. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍കഹോളിക് ബിവറേജ് കമ്പനീസ് (സിഐഎബിസി) ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
വിഷയത്തില്‍ അനുമതി നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സിഐഎബിസി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി അവര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. അടച്ചിടലിനെ തുടര്‍ന്ന് കമ്പനികള്‍ വലിയ സാമ്പത്തിക നഷ്ടവും തൊഴില്‍ നഷ്ടവും നേരിടുന്ന സാഹചര്യത്തിലാണ് സംഘടന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തെഴുതിയത്.
രാജ്യ വ്യാപകമായ അടച്ചിടലിനെ തുടര്‍ന്ന് 20,000 കോടിയുടെ വരുമാന നഷ്ടമാണ് ഇക്കാലയളവില്‍ ഉണ്ടായതെന്ന് സിഐഎബിസി ചൂണ്ടിക്കാട്ടുന്നു. സാമൂഹിക അകലം പാലിക്കുന്നതിനുള്ള എല്ലാ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് മദ്യ വില്‍പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകള്‍ അനുമതി നല്‍കണമെന്നും ഓണ്‍ലൈന്‍ ആയുള്ള മദ്യ വില്‍പന അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഭാവിയിലും സാമൂഹിക അകലം പാലിച്ച് മദ്യ വില്‍പ്പന സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ മദ്യ വില്‍പനാ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം. മദ്യ നിര്‍മാണം, സംഭരണം, വിതരണം എന്നിവയുടെ മേല്‍നോട്ടത്തിന് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും സിഐഎബിസി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates