കോവിഡ്; ആന്ധ്രയിലും തമിഴ്‌നാട്ടിലും ഇന്ന് ആശ്വാസം; രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്

കോവിഡ്; ആന്ധ്രയിലും തമിഴ്‌നാട്ടിലും ഇന്ന് ആശ്വാസം; രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്
കോവിഡ്; ആന്ധ്രയിലും തമിഴ്‌നാട്ടിലും ഇന്ന് ആശ്വാസം; രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്
Updated on: 
1 min read

ഹൈദരാബാദ്: ആന്ധ്ര പ്രദേശില്‍ ഇന്ന് ആറായിരത്തിന് മുകളിലും തമിഴ്‌നാട്ടില്‍ അയ്യായിരത്തിന് മുകളിലും കോവിഡ് രോഗികള്‍. ആന്ധ്രയില്‍ ഇന്ന് 6,242 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,16,256 ആയി. 

ഇന്ന് 40 പേര്‍ മരിച്ചു. സംസ്ഥാനത്തെ മൊത്തം മരണം 5,981 ആയി. ഇന്ന്  രോഗബാധിതരേക്കാള്‍ രോഗ മുക്തരാണുള്ളത്. ഇന്ന് 7,084 പേര്‍ക്ക് രോഗ മുക്തിയുണ്ട്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 6,58,875. 54,400 ആക്ടീവ് കേസുകള്‍. 

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,489 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 66 പേര്‍ മരിച്ചു. സംസ്ഥാനത്തെ മൊത്തം മരണം 9,784 ആയി. ഇന്ന് രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ഇന്ന് 5,558 പേര്‍ക്കാണ് രോഗ മുക്തി. 

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 6,19,996 ആണ്. 5,64,092 പേര്‍ക്ക് രോഗമുക്തി. 46,120 ആക്ടീവ് കേസുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com