കോവിഡ് ചികിത്സയിലായിരുന്ന ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

44കാരനായ ശുചീകരണതൊഴിലാളിയാണ് അറസ്റ്റിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ഛത്തീസ്ഗഡ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒന്‍പതുകാരിയെ പീഡിപ്പിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. കന്‍കിയ നിഷാദ് എന്ന 44കാരനായ ശുചീകരണതൊഴിലാളിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ കുറ്റം ചുമത്തി.

ആശുപത്രിയിലെ ശുചിമുറിയില്‍ പല്ല് തേക്കാന്‍ പോയപ്പോഴാണ് നിഷാദ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി ഡിസ്ചാര്‍ജ് ആകേണ്ടിയിരുന്ന ദിവസമാണ് സംഭവം നടന്നത്. കുട്ടി മാതാപിതാക്കളോട് പരാതിപ്പെട്ടതിന് പിന്നാലെയാണ് സംഭവം പൊലീസിലേക്കെത്തിയത്.

പരാതി ലഭിച്ചയുടന്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Omar Abdullah Marries Nidhi Razdan
INDIA Bloc Public Impeachment of CEC Gyanesh Kumar
power saw
Bhagwant Mann, Arvind Kejriwal
X

FOLLOW US

ON GOOGLE DISCOVER