കോവിഡ് ബാധിച്ചെന്ന് കരുതി വിഷമിച്ചിരിക്കേണ്ട; ഐടിബിപിയുടെ കലക്കന്‍ കസേരകളി (വീഡിയോ)

കോവിഡ് ബാധിച്ചവരുടെ മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നത് പ്രധാനമാണ്.
കോവിഡ് ബാധിച്ചെന്ന് കരുതി വിഷമിച്ചിരിക്കേണ്ട; ഐടിബിപിയുടെ കലക്കന്‍ കസേരകളി (വീഡിയോ)
Updated on
1 min read

കോവിഡ് ബാധിച്ചവരുടെ മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നത് പ്രധാനമാണ്. ജീവിച്ചുവന്ന ചുറ്റുപാടുകളില്‍ നിന്നും പെട്ടേന്ന് ആശുപത്രികളിലേക്ക് മാറുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കാന്‍ രസകരമായ പല പരിപാടികളും ആശുപത്രികളും മറ്റും തയ്യാറാക്കാറുണ്ട്.

ഡല്‍ഹിയിലെ സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്ററില്‍ സൈനിക വിഭാഗമായ ഐടിബിപി പലതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്. അത്തരത്തില്‍ സംഘടിപ്പിച്ച ഒരു കസേര കളിയുടെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ ആവേശത്തോടെ മത്സരത്തില്‍ പങ്കെടുക്കുന്നത് വീഡിയോയില്‍ കാണാം. 

ചികിത്സ ദിനങ്ങള്‍ ഡാന്‍സ് കളിച്ചും പാട്ടു പാടിയും ആഘോഷിക്കുന്ന നിരവധിപേരുടെ വീഡിയോകള്‍ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com