ന്യൂഡൽഹി : കോവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡൽഹി കലാവതി സരൺ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണമാണിത്.
10 മാസം പ്രായമുള്ള കുട്ടി അടക്കം മൂന്നു കുട്ടികൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിൽസയിലുണ്ട്. അതേസമയം കുട്ടിയുടെ മരണത്തിൽ ഡൽഹി സർക്കാർ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല.
ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടായിട്ടുണ്ട്. 186 പേർക്കാണ് ഇന്നലെ വൈറസ് ബാധിച്ചത്. വൈറസ് ബാധിച്ച ഒരാൾ കൂടി ഡൽഹിയിൽ മരിച്ചു. ആകെ രോഗബാധിതരുടൈ എണ്ണം 1893 ആയി. സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 43ഉം രോഗം ഭേദമായവരുടെ എണ്ണം 207 ഉം ആയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates