കോവിഡ് മുക്തനായി മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു; വീഡിയോ

ഇന്ന് ഉച്ചയോടെയാണ് ഡല്‍ഹി ലോക്‌നായിക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്
കോവിഡ് മുക്തനായി മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു; വീഡിയോ
Updated on: 
1 min read


ന്യൂഡല്‍ഹി: 82കാരനായ കോവിഡ് 19 ബാധിതന്‍ മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു. ഇന്ന് ഉച്ചയോടെയാണ് ഡല്‍ഹി ലോക്‌നായിക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.  അദ്ദേഹം പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് 19 ബാധിച്ചാല്‍ അറുപത് വയസിന് മുകളിലുള്ളവര്‍ അതിജീവിക്കാന്‍ ഏറെ പ്രയാസകരമാണ്. എന്നാല്‍ ഇന്ത്യന്‍ ആരോഗ്യമേഖലയ്ക്ക് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് കോവിഡ് മുക്തരായ മന്‍മോഹന്‍ സിങും, കോട്ടയത്തെ വയോധികദമ്പതികളും ആശുപത്രി വിട്ടത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തവരില്‍ ഏറെയും അന്‍പത് വയസിന് മുകളിലുള്ളവരാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com