കോവിഡ് വ്യാപനം അതിതീവ്രതയിൽ; ബംഗളൂരുവിൽ ചൊവ്വാഴ്ച മുതൽ സമ്പൂർണ ലോക്ക്ഡൗൺ

കോവിഡ് വ്യാപനം അതിതീവ്രതയിൽ; ബംഗളൂരുവിൽ ചൊവ്വാഴ്ച മുതൽ സമ്പൂർണ ലോക്ക്ഡൗൺ

ചൊവ്വാഴ്ച രാത്രി എട്ടു മുതൽ ജൂലൈ 22 പുലർച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്
Published on

ബംഗളൂരു: കോവിഡ് വ്യാപനം അതിതീവ്രമായതോടെ ബംഗളൂരുവിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജൂലൈ 14, ചൊവ്വാഴ്ച രാത്രി എട്ടു മുതൽ ജൂലൈ 22 പുലർച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗളൂരു ന​ഗര, ​ഗ്രാമ ജില്ലകളിൽ നിയന്ത്രണങ്ങൾ ബാധകമാണ്. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയാണ് ട്വിറ്ററിലൂടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

ലോക്ഡൗണിൽ അവശ്യ സർവിസുകൾക്ക് മാത്രമായിരിക്കും അനുമതി. ആശുപത്രി, പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയവക്ക് പ്രവർത്തിക്കാനുള്ള അനുമതിയും അവശ്യ സർവിസ് മേഖലയിൽ ജോലിയെടുക്കുന്നവർക്ക് യാത്ര ചെയ്യാനുമുള്ള അനുമതിയുമുണ്ടാകും.

നിലവിൽ ഞായറാഴ്ച മാത്രമാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സമ്പൂർണ ലോക്ഡൗണിന് മുൻപ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായിരിക്കും ഇളവുകളുണ്ടായിരിക്കുക. ലോക്ഡൗൺ ആണെങ്കിലും മെഡിക്കൽ പി.ജി പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പോലെ നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com