കോൺട്രാക്ടറ്ററായ ഭർത്താവ് പണം മുഴുവൻ കാമുകിക്കായി ചെലവഴിക്കുന്നു; യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊല്ലാൻ ഭാര്യയുടെ ശ്രമം; ​ഗുരുതരാവസ്ഥയിൽ

സംഭവവുമായി ബന്ധപ്പെട്ട് പ്രിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബം​ഗളൂരു: ഭര്‍ത്താവുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ യുവതി കാമുകിയെ കുത്തിപരിക്കേൽപ്പിച്ചു. കല്യാണിലെ അമ്പിവാലിയിൽ താമസിക്കുന്ന പ്രിയ യാദവ് ആണ് ഭര്‍ത്താവിന്‍റെ കാമുകിയെ കുത്തിപരിക്കേൽപ്പിച്ചത്. നിരവധി തവണ കുത്തേറ്റ യുവതിയെ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് പ്രിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തെകുറിച്ച് പ്രിയക്ക് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കല്യാൺ സ്റ്റേഷനില്‍ വെച്ച് ഇരുവരും തര്‍ക്കത്തില്‍ വാക്ക് ഏര്‍പ്പെട്ടു. ഇതിനിടെ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് പ്രിയ അനിതയെ കുത്തുകയായിരുന്നു എന്ന് പോലിസ് പറയുന്നു.

കോൺട്രാക്ടറായ ശിവദാസും അനിതയും വര്‍ഷങ്ങളായി അടുപ്പത്തില്‍ ആണ്. ഇയാള്‍ക്ക് കിട്ടുന്ന പണം മുഴുവന്‍ അനിതക്ക് വേണ്ടി ചിലവഴിക്കുന്നു എന്നാണ് ഭാര്യ പ്രിയയുടെ പരാതി. പ്രിയ കുത്താന്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഐ.പി.സി 326 പ്രകാരം പ്രിയക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com