ക്രൂരമര്‍ദനമേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം: അധ്യാപകന്‍ അറസ്റ്റില്‍, സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധം

ചൊവ്വാഴ്ച രാവിലെ ജയ്‌രാജ് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു
ക്രൂരമര്‍ദനമേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം: അധ്യാപകന്‍ അറസ്റ്റില്‍, സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധം
Updated on
1 min read

ലഖ്‌നൗ: അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ദാരുണമായി കൊല്ലപ്പെട്ടു. അര്‍ബാജ് എന്ന എട്ട് വയസുകാരനാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ജയ്‌രാജ് എന്ന അധ്യാപകനെ പൊലീസ് അറസ്റ്റ്  ചെയ്തു. ഉത്തര്‍പ്രദേശിലെ ബാന്‍ഡ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. 

ചൊവ്വാഴ്ച രാവിലെ ജയ്‌രാജ് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് അവശനിലയിലായ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരണപ്പെടുകയായിരുന്നു. എന്നാല്‍ മര്‍ദ്ദിക്കാനിടയായ കാര്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെ തുടര്‍ന്ന്  കുട്ടികളുടെ രക്ഷിതാക്കള്‍  പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com