'ക്ഷമിക്കൂ, ചെറുമകളെപ്പോലെ കണ്ടാണ് കവിളില്‍ തൊട്ടത്'; മാധ്യമപ്രവര്‍ത്തകയോട് ക്ഷമ പറഞ്ഞ് തമിഴ്‌നാട് ഗവര്‍ണര്‍

'നിങ്ങളുടെ ചോദ്യം മികച്ചതാണെന്ന് വിലയിരുത്തിയാണ് അഭിനന്ദനം എന്ന നിലയില്‍ കവിളില്‍ തൊട്ടത്'
'ക്ഷമിക്കൂ, ചെറുമകളെപ്പോലെ കണ്ടാണ് കവിളില്‍ തൊട്ടത്'; മാധ്യമപ്രവര്‍ത്തകയോട് ക്ഷമ പറഞ്ഞ് തമിഴ്‌നാട് ഗവര്‍ണര്‍
Updated on: 
1 min read

വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തില്‍ ക്ഷമ പറഞ്ഞ് തമിഴ്‌നാട് ഗര്‍വര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. ചെറുമകളെപ്പോലെ കണ്ടാണ് കവിളില്‍ പിടിച്ചതെന്നാണ് ഗവര്‍ണര്‍ പറയുന്നത്. മാധ്യമ പ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യം അയച്ച ഇ മെയിലിന് മറുപടിയായിട്ടാണ് വിശദീകരണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

നിങ്ങളുടെ ചോദ്യം മികച്ചതാണെന്ന് വിലയിരുത്തിയാണ് അഭിനന്ദനം എന്ന നിലയില്‍ കവിളില്‍ തൊട്ടത്. മികച്ച മാധ്യമ പ്രവര്‍ത്തക എന്ന നിലയിലുള്ള അഭിനന്ദനവും സ്‌നേഹവും പ്രകടിപ്പിക്കുന്നതിനായിട്ടായിരുന്നു ഇതെന്നും ലക്ഷ്മിക്ക് അയച്ച കത്തില്‍ അദ്ദേഹം പറയുന്നത്. എന്നാല്‍ ഈ സംഭവം നിങ്ങളെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നുവെന്നും നിങ്ങളുടെ വികാരത്തെ വേദനിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

രാജ്ഭവനില്‍ നടന്ന പത്രസമ്മേളനത്തിന് ശേഷമായിരുന്നു ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ടത്. ഗവര്‍ണറിന്റെ തമിഴ് ടീച്ചര്‍ ആരാണ് എന്ന് ചോദിച്ചതിനായിരുന്നു അദ്ദേഹം മറുപടിയായി സ്പര്‍ശിച്ചത്. സംഭവത്തിത്തില്‍ പ്രതിഷേധിച്ച് ലക്ഷ്മി ട്വീറ്റ് ചെയ്തതോടെ ഗവര്‍ണറിന്റെ നടപടിയെ വിമര്‍ശിച്ച് രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ രംഗത്തെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

supreme Court
Make Rules To Regulate Children's Social Media Usage : Supreme Court Tells Centre
Sohrabuddin Sheikh, wife Kausar Bi
Trinamool Congress
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com