രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികമായ ഇന്ന് രാജ്യത്തെങ്ങും വലിയ ആഘോഷപരിപാടികളാണ് നടക്കുന്നത്. ഇതിനിടെ ഒഡിഷയിലെ ഗാന്ധിക്ഷേത്രത്തിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ഗാന്ധിപ്രതിമയില്‍ പൂക്കളര്‍പ്പിക്കുകയും ഭക്തിപൂര്‍വ്വമായ ഗാനങ്ങള്‍ ആലപിച്ചും അവര്‍ രാഷ്ട്രപിതാവിനെ സ്മരിച്ചു.
ഒഡിഷയിലെ സാംബലൂര്‍ എന്ന സ്ഥലത്തുള്ള ഈ ക്ഷേത്രം 1974ല്‍ മുന്‍ എംഎല്‍എ ആയിരുന്ന അഭിമന്യു കുമാര്‍ ആണ് പണികഴിപ്പിച്ചത്. എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഇവിടെ പൂജയും മറ്റും നടക്കുന്നുണ്ട്. ഗീതയും 'റാം ധു'മാണ് ഗാന്ധി ക്ഷേത്രത്തില്‍ പൂജാരി ഉരുവിടുന്നത്.
എല്ലാ മേഖലയുള്ളവരെയും ഈ ക്ഷേത്രം ആകര്‍ഷിക്കുന്നു എന്നാണ് അവിടുത്തെ പൂജാരിയായ രാധാകൃഷ്ണ ഭാഗ് പറയുന്നത്. മത്രമല്ല, പുതിയ തലമുറയിലെ യുവതീയുവാക്കള്‍ക്ക് ഗാന്ധിയുടെ ജീവിതദര്‍ശനം പഠിക്കാനും മനസിലാക്കനും ഇതിലൂടെ അവസരമൊരുക്കാനാവുമെന്നും അദ്ദേഹം പറയുന്നു.
1932ല്‍ സാംബലൂരില്‍ നടന്ന ഗാന്ധിജിയുട ഒരു പ്രസംഗത്തില്‍ പ്രചോദനം കൊണ്ടാണ് അഭിമന്യ കുമാര്‍ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1971ല്‍ തറക്കല്ലിട്ടെങ്കിലും 1974ല്‍ ആണ് പണി കഴിപ്പിക്കാനായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates