ഗാന്ധിജിയുടെ പ്രതിമയിലേക്ക് നിറയൊഴിച്ചു; 13 ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

നൗറംഗബാദില്‍ നടന്ന സംഭവത്തില്‍ ഇന്നലെ രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഗാന്ധിജിയുടെ പ്രതിമയിലേക്ക് നിറയൊഴിച്ചു; 13 ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Updated on
1 min read

അലിഗഡ്: ഗാന്ധിവധം പുനരാവിഷ്‌കരിച്ച സംഭവത്തില്‍ 13 ഹിന്ദുമഹാസഭാ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹിന്ദുമഹാസഭാ നേതാവ് പൂജാ ഷാകുന്‍ പാണ്ഡെയുടെ നേതൃത്വത്തില്‍ എയര്‍പിസ്റ്റള്‍ കൊണ്ട് ഗാന്ധിപ്രതിമയ്ക്ക് നേരെ വെടിയുതിര്‍ക്കുന്നതും നെഞ്ചില്‍ നിന്നും രക്തം വീഴുമ്പോള്‍ മധുരപലഹാരം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. 

ഗാന്ധി ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാരന്‍ ആണെന്ന് പറഞ്ഞായിരുന്നു വനിതാ നേതാവ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇവര്‍ ഗാന്ധിയുടെ ഘാതകനായ  ഗോഡ്‌സെയുടെ ചിത്ത്രില്‍ പൂമാലയര്‍പ്പിച്ച് ആദരം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നൗറംഗബാദില്‍ നടന്ന സംഭവത്തില്‍ ഇന്നലെ രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com