ഗുജറാത്ത് നിയമസഭയില്‍ കൂട്ടത്തല്ല്; കോണ്‍ഗ്രസ് എംഎല്‍എ ബിജെപി അംഗത്തെ ബെല്‍റ്റൂരി അടിച്ചു

ഗുജറാത്ത് നിയമസഭയില്‍ കൂട്ടത്തല്ല്; കോണ്‍ഗ്രസ് എംഎല്‍എ ബിജെപി അംഗത്തെ ബെല്‍റ്റൂരി അടിച്ചു
ഗുജറാത്ത് നിയമസഭയില്‍ കൂട്ടത്തല്ല്; കോണ്‍ഗ്രസ് എംഎല്‍എ ബിജെപി അംഗത്തെ ബെല്‍റ്റൂരി അടിച്ചു
Updated on
1 min read

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മില്‍ കൂട്ടത്തല്ല്. ബിജെപി, കോണ്‍ഗ്രസ് എംഎല്‍എമാരാണ് നിയമസഭയ്ക്കുള്ളില്‍ തമ്മിലടിച്ചത്. ആശാറാം ബാപ്പു കേസില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ഡികെ ചതുര്‍വേദി കമ്മിഷന്റെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനെച്ചൊല്ലിയാണ് ഇരുപക്ഷവും കൈയാങ്കളി നടത്തിയത്.

ബഹളത്തിനിടെ നികോലില്‍നിന്നുള്ള ബിജെപി അംഗം ജഗദീഷ് പഞ്ചാലിനെ സവര്‍കുണ്ട്‌ലയില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം പ്രതാപ് ദുധാത് ബെല്‍റ്റ് ഊരിയടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ അമരീഷ് ദേറും ബിജെപി അംഗങ്ങള്‍ക്കു നേരെ തിരിഞ്ഞതോടെ അവര്‍ കൂട്ടമായി ദേറിനെ ആക്രമിച്ചു. തുടര്‍ന്ന് ഇരുപക്ഷത്തെയും അംഗങ്ങള്‍തമ്മില്‍ കൂട്ടത്തല്ലു നടക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് സ്പീക്കര്‍ 29 പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com