ഗുഡ്ഗാവില്‍ ശിവസേന 500 അറവുശാലകളും കെഎഫ്‌സിയും പൂട്ടിച്ചു; നവരാത്രി വരെ തുറക്കരുതെന്ന് ഭീഷണി

നവരാത്രി വരെ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചതിന് പുറമെ ചൊവ്വാഴ്ചകളില്‍ അറവുശാലകള്‍ തുറക്കരുതെന്നും കടയുടമകളെ ശിവസേന ഭീഷണിപ്പെടുത്തിയിട്ടുണ്ട്
ഗുഡ്ഗാവില്‍ ശിവസേന 500 അറവുശാലകളും കെഎഫ്‌സിയും പൂട്ടിച്ചു; നവരാത്രി വരെ തുറക്കരുതെന്ന് ഭീഷണി
Updated on
1 min read

ഗുഡ്ഗാവ്: നവരാത്രി ആഘോഷങ്ങളെ തുടര്‍ന്ന് ഗുഡ്ഗാവില്‍ ശിവസേന അഞ്ഞൂറില്‍ അധികം അറവ് ശാലകള്‍ അടപ്പിച്ചു. ഒന്‍പത് ദിവസത്തേക്കാണ് അറവുശാല അടപ്പിച്ചിരിക്കുന്നത്. 

ഇരുന്നൂറോളം ശിവസേന പ്രവര്‍ത്തകരാണ് അറവുശാലകള്‍ പൂട്ടിക്കുന്നതിനായി നിരത്തിലിറങ്ങിയത്.നവരാത്രി വരെ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചതിന് പുറമെ ചൊവ്വാഴ്ചകളില്‍ അറവുശാലകള്‍ തുറക്കരുതെന്നും കടയുടമകളെ ശിവസേന ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

കെഎഫ്‌സി ഉള്‍പ്പെടെയുള്ള ഫാസ്റ്റ്ഫുഡ് ശൃംഖലകളോടും നവരാത്രി വരെ പ്രവര്‍ത്തിക്കരുതെന്ന് ശിവസേന നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ശിവസേന പ്രവര്‍ത്തകരെത്തി അടപ്പിച്ച അറവുശാലകള്‍ പിന്നീട് സാധാരണ പോലെ തുറന്ന് പ്രവര്‍ത്തിച്ചെന്നാണ് പൊലീസ് വിശദീകരണം. ബലപ്രയോഗത്തിലൂടെ അറവുശാലകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

IAF Official's Wife Alleges Rape, Forced Conversion. 2 Arrested, Cleric On Run
WhatsApp status exposes Rs 2 crore plot to kill Belagavi man
Rahul Gandhi MK Stalin
Chatisgarh CM
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com