ഗൊരഖ്പുരിലേത് കൂട്ടക്കൊല; അച്ഛേ ദിന്‍ പണക്കാര്‍ക്കു മാത്രമെന്ന് ശിവസേന

എന്തുകൊണ്ടാണ് പാവപ്പെട്ടവരെ കുട്ടികള്‍ മാത്രം ഓഗസ്റ്റില്‍ മരിക്കുന്നത്. എന്തുകൊണ്ടാണ് മരിച്ചവരുടെ കൂട്ടത്തില്‍ പണക്കാരുടെ കുട്ടികള്‍ ഇല്ലാത്തതെന്നും സേനാ
ഗൊരഖ്പുരിലേത് കൂട്ടക്കൊല; അച്ഛേ ദിന്‍ പണക്കാര്‍ക്കു മാത്രമെന്ന് ശിവസേന
Updated on: 
1 min read

മുംബൈ: ഗൊരഖ്പുരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തെ കൂട്ടക്കൊല എന്നു വിശേഷിപ്പിച്ച് എന്‍ഡിഎ സഖ്യകക്ഷി ശിവസേന. സ്വാതന്ത്ര്യ ദിനത്തെ അപമാനിക്കുന്നതാണ് ഇത്തരമൊരു സംഭവമെന്ന് സേനാ മുഖപത്രമായ സാമ്‌ന എഡിറ്റോറിയലില്‍ അഭിപ്രായപ്പെട്ടു.

കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറിയെങ്കിലും പാവപ്പെട്ടവരെ സംബന്ധിച്ച് അഛേ ദിന്‍ വന്നില്ലെന്ന് സേനാ മുഖപത്രം ചൂണ്ടിക്കാട്ടി. രോഗം വ്യാപിക്കുന്ന ഓഗസ്റ്റ് മാസത്തില്‍ ഇത്തരത്തില്‍ കുട്ടികള്‍ മരിക്കാറുണ്ടെന്നാണ് യുപിയിലെ മന്ത്രി പറയുന്നത്. എന്തുകൊണ്ടാണ് പാവപ്പെട്ടവരെ കുട്ടികള്‍ മാത്രം ഓഗസ്റ്റില്‍ മരിക്കുന്നത്. എന്തുകൊണ്ടാണ് മരിച്ചവരുടെ കൂട്ടത്തില്‍ പണക്കാരുടെ കുട്ടികള്‍ ഇല്ലാത്തതെന്നും സേനാ മുഖപത്രം ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER