

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലുള്ള ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ ഒന്‍പത് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 105 ആയി ഉയര്‍ന്നു. ഇപ്പോള്‍ മരിച്ച ഒന്‍പത് കുഞ്ഞങ്ങില്‍ അഞ്ചും നവജാതശിശുക്കളാണ്. രണ്ട് മരണം മസ്തിഷ്‌ക ജ്വരം ബാധിച്ചും, രണ്ട് മരണം കുട്ടികളുടെ വാര്‍ഡില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഓക്‌സിജന്റെ കുറവ് മൂലമാണ് കുട്ടികള്‍ മരിച്ചതെന്നാണ് ആരോപണം. സംഭവത്തെത്തുടര്‍ന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അലഹബാദ് ഹൈക്കോടതി സര്‍ക്കാരില്‍ നിന്നും ഇന്നലെ റപ്പോര്‍ട്ട് അവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തി ആറാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബാബ രാഘവ് ദാസ് ഹോസ്പിറ്റലില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 90 ലേറെ കുട്ടികളാണ് മരണപ്പെട്ടത്. എന്നാല്‍ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ കുറവ് മൂലമല്ലെന്നും ജപ്പാന്‍ ജ്വരവും മസ്തിഷ്‌ക ജ്വരവും ബാധിച്ചാണെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റ വാദം.
അതേസമയം, സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഈ ആശുപത്രിയുടെ കൂടി പേരു പറഞ്ഞാണ് യോഗി അധികാരത്തിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
