ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ​ഗുരുതരാവസ്ഥയിൽ ; പകരക്കാരനെ തേടി ബിജെപി

ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റു​ടെ ആ​രോ​ഗ്യ​നി​ല വ​ള​രെ മോ​ശ​മാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ മൈ​ക്ക​ൾ ലോ​ബോ
ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ​ഗുരുതരാവസ്ഥയിൽ ; പകരക്കാരനെ തേടി ബിജെപി
Updated on
1 min read

പനാജി:  ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റു​ടെ ആ​രോ​ഗ്യ​നി​ല വ​ള​രെ മോ​ശ​മാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ മൈ​ക്ക​ൾ ലോ​ബോ. ഞാ​യ​റാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് ലോ​ബോ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​നോ​ഹ​ർ പ​രീ​ക്ക​റി​നു പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​തി​നാ​യി മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ യോ​ഗം ചേ​രു​ന്നു​ണ്ട്. ഈ ​യോ​ഗ​ത്തി​ൽ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടെ​ത്തു​മെ​ന്നാ​ണു സൂ​ച​ന. എം​എ​ൽ​എ​മാ​രി​ൽ ഒ​രാ​ൾ​ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നാ​ണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാ​ഗമായി ഘടക ​ക​ക്ഷി​ക​ളാ​യ ഗോ​വ ഫോ​ർ​വേ​ഡ് പാ​ർ​ട്ടി​യു​മാ​യും മ​ഹാ​രാ​ഷ്ട്ര​വാ​ദി ഗോ​മ​ന്ത​ക് പാ​ർ​ട്ടി​യു​മാ​യും ബി​ജെ​പി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തും. 

സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച്​ കോൺഗ്രസ്​ വീണ്ടും കത്ത്​ നൽകിയ സാഹചര്യത്തിലാണ്​ ബിജെപിയുടെ നീക്കം.  മാപ്​സ എം.എൽ.എ ഫ്രാൻസിസ്​ ഡിസൂസ മരിച്ചതോടെ നിയമസഭയിലെ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 13 ആയി. നി​ല​വി​ൽ 40 അം​ഗ ഗോ​വ നി​യ​മ​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സി​ന് 14 എം​എ​ൽ​എ​മാ​രു​ണ്ട്. 

ബിജെപി എംഎൽഎമാരിൽ മു​ഖ്യ​മ​ന്ത്രി പ​രീ​ക്ക​ർ അ​ത്യാ​സ​ന്ന നി​ല​യി​ലാ​ണ്. മ​റ്റൊ​രു ബി​ജെ​പി എം​എ​ൽ​എ പാ​ണ്ഡു​രം​ഗ് മ​ഡ്കെ​യ്ക്ക​ർ പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്നു സ​ഭ​യി​ൽ ഹാ​ജ​രാ​കു​ന്നി​ല്ല. നേ​ര​ത്തെ ര​ണ്ട് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ രാ​ജി​വ​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു. ഇ​ത​ട​ക്കം മൂ​ന്നു സീ​റ്റു​ക​ൾ ഇ​പ്പോ​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഈ സാഹചര്യത്തിലാണ് കോൺ​ഗ്രസ് നീക്കം ശക്തമാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com