ഗ്രാമത്തലവന്റെ വീട്ടില്‍ വാതില്‍ മുട്ടാതെ കയറിയതിന് വയോധികനെ തറയിലെ തുപ്പല്‍ നക്കിച്ചു

ബഹുമാനക്കുറവ് കാട്ടിയതിനാണ് ഗ്രാമത്തലവന്‍, വയോധികനോട് ഇത്തരത്തിലുള്ള ക്രൂരത കാണിച്ചത്.
ഗ്രാമത്തലവന്റെ വീട്ടില്‍ വാതില്‍ മുട്ടാതെ കയറിയതിന് വയോധികനെ തറയിലെ തുപ്പല്‍ നക്കിച്ചു
Updated on
1 min read

പട്‌ന: ഗ്രാമത്തലവന്റെ വീട്ടില്‍ അനുവാദം ചോദിക്കാതെ പ്രവേശിച്ചു എന്ന കുറ്റത്തിന് 54 വയസുള്ള വൃദ്ധനെക്കൊണ്ട് തറയിലെ തുപ്പല്‍ നക്കിക്കുകയും സ്ത്രീയെക്കൊണ്ട് ചെരിപ്പൂരി അടിപ്പിക്കുകയും ചെയ്തു. ബഹുമാനക്കുറവ് കാട്ടിയതിനാണ് ഗ്രാമത്തലവന്‍, വയോധികനോട് ഇത്തരത്തിലുള്ള ക്രൂരത കാണിച്ചത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മണ്ഡലത്തിനടുത്താണ് സംഭവം.

ബാര്‍ബര്‍ സമുദായത്തില്‍പ്പെട്ട മഹേഷ് താക്കൂര്‍ എന്നയാള്‍ക്കാണ് ഗ്രാമത്തലവന്റെ കയ്യില്‍ നിന്നും നീചമായ ശിക്ഷയേറ്റ് വാങ്ങേണ്ടി വന്നത്. അജയ്പൂര്‍ പഞ്ചായത്തിലെ തലവനായ സുരേന്ദ്ര യാദവിന്റെ വീട്ടിലേക്ക് താക്കൂര്‍ കയറിച്ചെല്ലുന്ന സമയത്ത് വീട്ടില്‍ സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്. സ്ത്രീകള്‍ മാത്രമുണ്ടായിരുന്ന സമയത്ത് വീട്ടിലെത്തിയതും താക്കൂറിനെ ശിക്ഷിക്കാനുള്ള കാരണമായി ഗ്രാമത്തലവന്‍ കണ്ടെത്തി.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് നളന്ദ പൊലീസ് സൂപ്രണ്ട് സുധീര്‍ കുമാര്‍ പോടിക പറഞ്ഞു. 

ഇത്തരം സംഭവങ്ങള്‍ സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ നന്ദ് കിഷോര്‍ യാദവ് പറഞ്ഞു. താക്കൂറിനെ ക്രൂരമായി ശിക്ഷിച്ച സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ നിരവധി ആളുകള്‍ അപലപിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com