ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ചതും കല്‍ബുര്‍ഗിയെ വെടിവെച്ചതും ഒരേ രീതിയിലുള്ള തോക്ക്: ബാലിസ്റ്റിക്‌സ് റിപ്പോര്‍ട്ട്

ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ചതും കല്‍ബുര്‍ഗിയെ വെടിവെച്ചതും ഒരേ രീതിയിലുള്ള തോക്ക്: ബാലിസ്റ്റിക്‌സ് റിപ്പോര്‍ട്ട്
Updated on
1 min read

ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയും കൊലപാതകത്തിനു ഉപയോഗിച്ചത് ഒരേ രീതിയിലുള്ള തോക്കാണെന്ന് ബാലിസ്റ്റിക്‌സ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നിര്‍മിത 7.65 എംഎം പിസ്റ്റളാണ് രണ്ടു കൊലപാതകത്തിനും ഉപയോഗിച്ചിട്ടുള്ളതെന്നാണ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊലപാതകത്തിനു ഉപയോഗിച്ച രണ്ട് ആയുധങ്ങളും ഒരേരീതിയിലുള്ളതാണ്. അതേസമയം, രണ്ടു കേസും പരസ്പരം ബന്ധമില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്നും സമീപത്തെ ചുമരില്‍ നിന്നുമായി ലഭിച്ച മൂന്നു നാലു വെടിയുണ്ടകളാണ് പരിശോധന നടത്തിയത്.

വെടിയുണ്ട പരിശോധിച്ചാല്‍ ഉപയോഗിച്ച തോക്ക് ഏതെന്ന് മാത്രമാണ് കണ്ടെത്താന്‍ സാധിക്കുക. കൂടുതലായൊന്നും കണ്ടെത്താന്‍ സാധിക്കില്ല. ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com