

റായ്പുർ: ഛത്തീസ്ഗഡ് നിയസമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 65 സീറ്റുകൾ നേടുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. സംസ്ഥാനത്ത് രമൺ സിംഗിന്റെ നേതൃത്വത്തിൽ 90ൽ 65 സീറ്റുകൾ നേടി ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിൽ റാലിയിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചു.
രാഹുൽ എന്തിനാണ് ഞങ്ങളുടെ നാലു വർഷത്തെ ചോദ്യം ചെയ്യുന്നത്. നിങ്ങൾക്ക് ഒന്നും വിശദീകരിച്ച് നൽകേണ്ടതില്ല. വോട്ടുതേടി ചെല്ലുന്ന ജനങ്ങളോടാണ് ഓരോ മിനിറ്റിലും ഓരോ പൈസയ്ക്കും ഞങ്ങൾ ഉത്തരവാദപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ കുടുംബം 55 വർഷം, നാലു തലമുറ രാജ്യത്തെ ഭരിച്ചു. എന്തുകൊണ്ടാണ് രാജ്യത്ത് വികസനം ഉണ്ടാവാതിരുന്നത്- അദ്ദേഹം ചോദിച്ചു. എല്ലാ 15 ദിവസം കൂടുമ്പോഴും മോദി സർക്കാർ പാവപ്പെട്ടവർക്കും കർഷകർക്കുമായി പുതിയ ഓരോപദ്ധതികൾ വീതം ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates