ചാനല്‍ ക്യാമറാമാനും, കര്‍ഷകനും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

അപകടം നടന്ന കൃഷി സ്ഥലത്തെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ഇടയിലാണ് ഷിന്‍ഡെയ്ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്
ചാനല്‍ ക്യാമറാമാനും, കര്‍ഷകനും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
Updated on
1 min read

കോല്‍ഹാപൂര്‍: ടെലിവിഷന്‍ ചാനലിന്റെ ക്യാമറാമാനും, ഒരു കര്‍ഷകനും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ കോല്‍ഹാപൂര്‍ ജില്ലയിലായിരുന്നു സംഭവം.

അകുര്‍ദേ എന്ന ഗ്രാമത്തിലെ കരിമ്പ് കൃഷി ചെയ്യുന്ന പാടത്തായിരുന്നു അപകടം. അനില്‍ പവാര്‍(30) എന്ന കര്‍ഷകനും, കോല്‍ഹാപൂരില്‍ പ്രവര്‍ത്തിക്കുന്ന ന്യൂസ് ചാനലിന്റെ ക്യാമറാമാനായ രഘുനാഥ് ഷിന്‍ഡെ(52) ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കൃഷി സ്ഥലത്ത് എത്തിയപ്പോഴാണ് അനില്‍ പവാറിനെ കാട്ടുപോത്ത് ആക്രമിക്കുന്നത്. ഇയാള്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. അപകടം നടന്ന കൃഷി സ്ഥലത്തെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ഇടയിലാണ് ഷിന്‍ഡെയ്ക്ക് നേരെ കാട്ടുപോത്തിന്റെ
ആക്രമണം ഉണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഷിന്‍ഡെയും മരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com