ചീഫ് ജസ്റ്റിസിനെതിരായ ലൈം​ഗിക ആരോപണക്കേസ്; ​ഗൂഢാലോചനയുണ്ടെന്ന പരാതി സുപ്രിംകോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

ചീഫ് ജസ്റ്റിസിനെതിരായ ലൈം​ഗിക ആരോപണക്കേസ്; ​ഗൂഢാലോചനയുണ്ടെന്ന പരാതി സുപ്രിംകോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

ഉന്നതതല ​ഗൂഢാലോചനയുണ്ടെന്നും കോർപറേറ്റ് കമ്പനിക്ക് പങ്കുണ്ടെന്നും ഉത്സവ് സിങ് വാദിച്ചതിനെ തുടർന്ന് ഇന്ന് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു
Published on

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗിക ആരോപണക്കേസിന് പിന്നിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ ഉത്സവ് സിങ് സമർപ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. ഉന്നതതല ​ഗൂഢാലോചനയുണ്ടെന്നും കോർപറേറ്റ് കമ്പനിക്ക് പങ്കുണ്ടെന്നും ഉത്സവ് സിങ് വാദിച്ചതിനെ തുടർന്ന് ഇന്ന് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നം​ഗ ബഞ്ചാണ് കേസ് പരി​ഗണിക്കുന്നത്.

അഭിഭാഷകന്റെ വെളിപ്പെടുത്തൽ അനുസരിച്ചുള്ള ​ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വേരുകൾ വരെ കണ്ടെത്തുമെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാ​ഗമായി സിബിഐ,ഐബി എന്നീ വിഭാ​ഗങ്ങളിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായും  ചർച്ച നടത്തിയിരുന്നു. 

അതേസമയം പരാതി ഏകപക്ഷീയമായി തള്ളിപ്പോകുമെന്ന ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി ഇന്നലെ സുപ്രിംകോടതിയുടെ അന്വേഷണ സമിതിക്ക് കത്ത് നൽകിയിരുന്നു. തന്റെ വാദം കേൾക്കാതെ അപമാനിക്കുന്ന തരത്തിൽ കേസ് പരി​ഗണിക്കുന്ന ജസ്റ്റിസുമാരുടെ അടുത്ത് നിന്നും പെരുമാറ്റമുണ്ടായെന്നും അവർ കത്തിൽ വെളിപ്പെടുത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com