ജനവിശ്വാസം ആര്‍ജിച്ച് കോണ്‍ഗ്രസ് തിരിച്ചുവരും: രാഹുല്‍

ജനവിശ്വാസം ആര്‍ജിച്ച് കോണ്‍ഗ്രസ് തിരിച്ചുവരും: രാഹുല്‍
ജനവിശ്വാസം ആര്‍ജിച്ച് കോണ്‍ഗ്രസ് തിരിച്ചുവരും: രാഹുല്‍
Updated on: 
1 min read

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനവിശ്വാസം ആര്‍ജിച്ച് കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധിയെ അംഗീകരിക്കുന്നതായും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.

ത്രിപുരയിലെയും നാഗാലാന്‍ഡിലെയും മേഘാലയയിലെയും ജനങ്ങളുടെ വിധിയെഴുത്തിനെ കോണ്‍ഗ്രസ് മാനിക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഹുല്‍ പറഞ്ഞു. ജനവിശ്വാസം ആര്‍ജിച്ച് കോണ്‍ഗ്രസ് തിരിച്ചുവരും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്തു.

നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വേളയില്‍ രാഹുല്‍ രാജ്യത്ത് ഇല്ലാതിരുന്നത് വിമര്‍ശനത്തിന് ഇടവച്ചിരുന്നു. മുത്തശ്ശിയോടൊപ്പം ഹോളി ആഘോഷിക്കാന്‍ പോവുന്നു എന്നു ട്വീറ്റ് ചെയ്താണ് രാഹുല്‍ ഇറ്റലിയിലേക്കു തിരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com