പതിനൊന്ന് മാസത്തിന്‌ ശേഷം ജമ്മു കശ്മീരില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് പുനസ്ഥാപിക്കുന്നു; ഓഗസ്റ്റ് 15ന് ശേഷം ഫോര്‍ ജിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഓഗസ്റ്റ് 15ന് ശേഷം പരിമിത പ്രദേശങ്ങളില്‍ ഫോര്‍ ജി കണക്ഷന്‍ നല്‍കാനുള്ള നീക്കത്തിലാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
പതിനൊന്ന് മാസത്തിന്‌ ശേഷം ജമ്മു കശ്മീരില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് പുനസ്ഥാപിക്കുന്നു; ഓഗസ്റ്റ് 15ന് ശേഷം ഫോര്‍ ജിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
Updated on
1 min read

ന്യൂഡല്‍ഹി: പ്രത്യേക അധികാരം എടുത്തുകളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരില്‍ വിച്ഛേദിച്ച ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ വിലയിരുത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഓഗസ്റ്റ് 15ന് ശേഷം പരിമിത പ്രദേശങ്ങളില്‍ ഫോര്‍ ജി കണക്ഷന്‍ നല്‍കാനുള്ള നീക്കത്തിലാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ജമ്മു, കശ്മീര്‍ ഡിവിഷനുകളില്‍ ഓരോ ജില്ലകളില്‍ വീതം ട്രയല്‍ റണ്‍ നടത്തുമെന്ന് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഈ നീക്കത്തോട് ജസ്റ്റിസുമാരായ ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ച് യോജിപ്പ് പ്രകടിപ്പിച്ചു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ജമ്മു കശ്മീരില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.  നേരത്തെ, കശ്മീരില്‍ ഫോര്‍ ജി സര്‍വീസ് പുനരാരംഭിക്കുന്നതുമൈായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com