ജയിലിലായ ഗുര്‍മീതിന്റെ വസ്ത്രങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു

കമ്പ്യൂട്ടറുകള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെയുള്ള വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷണം പോയിരിക്കുന്നത് 
ജയിലിലായ ഗുര്‍മീതിന്റെ വസ്ത്രങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു
Updated on
1 min read

ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജയിലിലായ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ധബോധയിലെ ആശ്രമത്തില്‍ മോഷണം. കമ്പ്യൂട്ടറുകള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെയുള്ള ആശ്രമത്തിലെ വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷണം പോയിരിക്കുന്നത്.

ഗുര്‍മീത് ജയിലിലായതിനെത്തുടര്‍ന്ന് അനുയായികള്‍ ഒഴിഞ്ഞ് പോയ ആശ്രമത്തിലാണ് മോഷണം നടന്നിരിക്കുന്നത്. നേരത്തെ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യപിച്ചത് മുതല്‍ പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കലാപം പൊട്ടിപുറപ്പെട്ടിരുന്നു. ഈ സമയം അധികൃതര്‍ ആശ്രമത്തിലെ അന്തേവാസികളെ ഒഴിപ്പിക്കുകയും പലരും ഒഴിഞ്ഞ് പോവുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 25നായിരുന്നു ഗുര്‍മീത് ജയിലിലായത്. ആശ്രമത്തില്‍ കാവല്‍ക്കാരന്‍ ഉണ്ടായിരുന്നെങ്കിലും ശമ്പളം കിട്ടാതായതോടെ ഇയാള്‍ ജോലിക്ക് വരാതെയാവുകയായിരുന്നു. ആശ്രമത്തിലെത്തുന്ന വിവിഐപികള്‍ക്ക് പ്രത്യേകം തയാറാക്കിയിരുന്ന മുറികളിലാണ് മോഷണം നടന്നത്.

ആശ്രമത്തിന്റെ കാവല്‍ ചുമതലയുള്ള വ്യക്തി രാവിലെ ആശ്രമത്തില്‍ എത്തിയപ്പോഴാണ് വാതിലുകളും ജനലുകളുമെല്ലാം തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്നു പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്‍വര്‍ട്ടര്‍, ബാറ്ററികള്‍, കംപ്യൂട്ടര്‍ മോണിറ്റര്‍, നാലു സി.സി.ടി.വി ക്യാമറകള്‍, ആംപ്ലിഫയര്‍, കിടക്കകള്‍, വസ്ത്രം, ചെരുപ്പുകള്‍ തുടങ്ങിയവയാണു നഷ്ടമായിരിക്കുന്നത്. നേരത്തെ പൊലീസ് ഗുര്‍മീതിന്റെ മറ്റു ആശ്രമങ്ങള്‍ അടച്ച് പൂട്ടി സീല്‍ ചെയ്തിരുന്നെങ്കിലും ഇത് പൂട്ടിയിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com