ജിഎസ്ടി കൗണ്‍സില്‍: നിര്‍ണായക യോഗം ഇന്ന്; പ്രതീക്ഷയോടെ കേരളം

ലോട്ടറിക്കുള്ള നികുതി സംബന്ധിച്ച് കേരളമുന്നയിച്ച തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ യോഗം നിര്‍ണായകമാണ്
ജിഎസ്ടി കൗണ്‍സില്‍: നിര്‍ണായക യോഗം ഇന്ന്; പ്രതീക്ഷയോടെ കേരളം
Updated on: 
1 min read

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നു ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടക്കും.ലോട്ടറിക്കുള്ള നികുതി സംബന്ധിച്ച് കേരളമുന്നയിച്ച തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ യോഗം നിര്‍ണായകമാണ്. ലോട്ടറിക്കുള്ള നികുതി നിരക്ക് സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ട് കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.

ലോട്ടറി നികുതി കുറയ്ക്കുന്നതിനു പകരം, സര്‍ക്കാര്‍, സ്വകാര്യ ലോട്ടറികള്‍ക്ക് 28% നികുതി സ്വീകാര്യമെന്നാണ് കേരളത്തിന്റെ നിലപാട്.  ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന ബജറ്റിനു മുന്‍പുള്ള കൗണ്‍സില്‍ യോഗമാണെന്ന പ്രധാന്യവുമുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ പരിഗണിച്ചേക്കും. നിലവില്‍ 12% നികുതി പരിധിയിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്ക് 5% ശതമാനമായി കുറച്ചേക്കുമെന്നാണ് വിവരം.

മുഴുവന്‍ തിയറ്ററുകള്‍ക്ക് നിര്‍ബന്ധമായും ഇ ടിക്കറ്റിങ് സംവിധാനം, 50 കോടി രൂപയിലേറെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ഇ–ഇന്‍വോയ്‌സ് സംവിധാനം, നികുതി വെട്ടിപ്പു  തടയാന്‍, സംസ്ഥാനാന്തര ചരക്കു നീക്കത്തിനുള്ള ഇ വേ ബില്ലിനെ  ദേശീയപാതകളിലെ ഇലക്ട്രോണിക് ടോള്‍ കലക്ഷന്‍ സംവിധാനമായ ഫാസ്ടാഗ്, ലോജിസ്റ്റിക് ഡേറ്റ ബാങ്ക് എന്നിവയുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയവ ഇന്നു ചര്‍ച്ച െചയ്യും.

അമിതലാഭ വിരുദ്ധ അതോറിറ്റിയുടെ കാലാവധി 2020 നവംബര്‍ വരെ നീട്ടിനല്‍കുമെന്നും അറിയുന്നു. ജിഎസ്ടി റീഫണ്ട് അടക്കമുള്ള കാര്യങ്ങള്‍ക്ക് ഏകജാലക സംവിധാനം രൂപപ്പെടുത്തുന്നതും യോഗം പരിഗണിക്കും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com