

പാറ്റ്‌ന:കുതിക്കുന്ന ഇന്ധനവില വര്‍ധന തടയാന്‍ പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചു വരുന്നതിനിടെ, വ്യത്യസ്ത അഭിപ്രായവുമായി ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. പെട്രോളിയം ഉല്‍പ്പനങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ധനവില കുറയാന്‍ സഹായകമാകുമെന്ന പ്രചാരണം തളളിയാണ് ബീഹാര്‍ ഉപമുഖ്യമന്ത്രി രംഗത്തുവന്നത്. ഇത് തെറ്റിദ്ധാരണയാണെന്ന് ജിഎസ്ടി നെറ്റ്‌വര്‍ക്ക് പാനല്‍ അധ്യക്ഷന്‍ കൂടിയായ സുശീല്‍ കുമാര്‍ മോദി പ്രതികരിച്ചു.
രാജ്യത്ത് ഇന്ധനവില കുതിയ്ക്കുകയാണ്. പ്രതിദിനം എന്ന കണക്കിലാണ് വര്‍ധന. ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിന് എതിരെ പ്രതിഷേധം കനക്കുകയാണ്. ഇതിനിടെ ഇന്ധനവില നിയന്ത്രണവിധേയമാക്കാന്‍ പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുളള സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യത്യസ്ത നിലപാടുമായി സുശീല്‍കുമാര്‍ മോദി രംഗത്തുവന്നത്.
പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതുകൊണ്ട് ഒരു ചലനവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സുശീല്‍ കുമാര്‍ മോദി അഭിപ്രായപ്പെട്ടു. ഇത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates