ജിസാറ്റ് -7 എ വിക്ഷേപണം ഇന്ന് ; സൈന്യത്തിന് കരുത്തേകുമെന്ന് ഐഎസ്ആർഒ

വാർത്താ വിനിമയ ഉപ​ഗ്രഹമായ ജിസാറ്റ്- 7 എ ഇന്ന് വിക്ഷേപിക്കും. വൈകിട്ട് 4.10 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് ജിസാറ്റ്- 7 കുതിച്ചുയരുക. ഇന്ത്യയുടെ 35 -ാമത് വാർത്താ വിനിമയ ഉപ​ഗ
ജിസാറ്റ് -7 എ വിക്ഷേപണം ഇന്ന് ; സൈന്യത്തിന് കരുത്തേകുമെന്ന് ഐഎസ്ആർഒ
Updated on: 
1 min read

ശ്രീഹരിക്കോട്ട: വാർത്താ വിനിമയ ഉപ​ഗ്രഹമായ ജിസാറ്റ്- 7എ ഇന്ന് വിക്ഷേപിക്കും. വൈകിട്ട് 4.10 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് ജിസാറ്റ്- 7എ കുതിച്ചുയരുക. ഇന്ത്യയുടെ 35 -ാമത് വാർത്താ വിനിമയ ഉപ​ഗ്രഹമാണ് ഇത്. 

ജിഎസ്എൽവി-എഫ്-11 റോക്കറ്റാണ് ജിസാറ്റ്-7എ യെ ഭ്രമണപഥത്തിൽ എത്തിക്കുകയെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചത്. 2250 കിലോ​ഗ്രാം ഭാരമുള്ള ഉപ​ഗ്രഹം അടുത്ത എട്ട് വർഷത്തേക്കാണ് രാജ്യത്തിനാവശ്യമായ വിവരങ്ങൾ നൽകുക. വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ട വിവരങ്ങളാവും ജിസാറ്റ്-7എ നൽകുക.

ഈ വര്‍ഷത്തെ ഐഎസ്ആര്‍ഒയുടെ അവസാന ദൗത്യം കൂടിയാണിത്. ചന്ദ്രയാന്‍-2, പിഎസ്എല്‍വി-സി 44 റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ് വിക്ഷേപണം എന്നിവയാണ് അടുത്തവര്‍ഷം രാജ്യം കാത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER