ജീവനക്കാരന് കോവിഡ്; ബിഎസ്എഫ് ആസ്ഥാനവും അടച്ചു

ഉന്നത ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിആര്‍പിഎഫ് ആസ്ഥാനം അടച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ ബിഎസ്എഫ് ആസ്ഥാനവും അടച്ചു
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: ഉന്നത ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിആര്‍പിഎഫ് ആസ്ഥാനം അടച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ ബിഎസ്എഫ് ആസ്ഥാനവും അടച്ചു. ഡല്‍ഹിയിലെ സിജിഎം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫിന്റെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇന്നലെയാണ് ജീവനക്കാരന് കോവിഡ് കണ്ടെത്തിയത്. തുടര്‍ന്ന് ബിഎസ്എഫ് ആസ്ഥാനത്തിന്റെ ആദ്യത്തെയും രണ്ടാമത്തെയും നിലയാണ് അടച്ചത്. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബിഎസ്എഫ് അറിയിച്ചു.

ഉന്നത ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആസ്ഥാനം അടച്ചിടുകയാണെന്നാണ് സിആര്‍പിഎഫ് അറിയിച്ചത്.കഴിഞ്ഞ ദിവസം കിഴക്കന്‍ ഡല്‍ഹിയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ 68 ജവാന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഡല്‍ഹിയിലെ ബറ്റാലിയനില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 122 ആയി.രാജ്യത്ത് ഒട്ടാകെ 127 സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് ജീവന്‍ നഷ്ടമായതായും കഴിഞ്ഞ ദിവസം സിആര്‍പിഎഫ് വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com