ജീവനോടെയിരിക്കുന്ന സിനിമാ നടിയെ കൊന്ന് ബിജെപി എംഎല്‍എ; പിന്നെ ക്ഷമാപണം

ജീവനോടെയിരിക്കുന്ന സിനിമാ നടിയെ കൊന്ന് ബിജെപി എംഎല്‍എ; പിന്നെ ക്ഷമാപണം

ഹിന്ദി, മറാത്തി സിനിമകളെ അടക്കിവാണ സൊനാലി ബന്ദ്രെ ഇനിയില്ലാ എന്നായിരുന്നു രാം കദമിന്റെ ട്വീറ്റ്
Published on

ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്ന യുവതികളെ തട്ടിക്കൊണ്ടുപോകുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വീണ്ടും വിവാദം തീര്‍ത്ത് ബിജെപി എംഎല്‍എ. ഹിന്ദി, മറാത്തി സിനിമാ നടി സൊനാലി ബന്ദ്രെ മരിച്ചുവെന്ന് ട്വീറ്റ് ചെയ്ത് ബിജെപി എംഎല്‍എ രാം കദമാണ് വെട്ടിലായിരിക്കുന്നത്. 

ഹിന്ദി, മറാത്തി സിനിമകളെ അടക്കിവാണ സൊനാലി ബന്ദ്രെ ഇനിയില്ലാ എന്നായിരുന്നു രാം കദമിന്റെ ട്വീറ്റ്. വാട്‌സ് ആപ്പില്‍ ലഭിച്ച ഫോര്‍വേര്‍ഡ് മെസേജ് കണ്ടായിരുന്നു ബിജെപി എംഎല്‍എയുടെ ട്വീറ്റ്. എന്നാല്‍ എംഎല്‍എയുടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാനുള്ള ശ്രമത്തെ വെറുതെ വിടാന്‍ സമൂഹമാധ്യമങ്ങള്‍ തയ്യാറായില്ല. 

വിമര്‍ശനം നേരിട്ടതോടെ ക്ഷമാപണവുമായി എംഎല്‍എ എത്തി. സൊനാലി ബന്ദ്രെയെ കുറിച്ച് പുറത്തു വന്നത് അഭ്യൂഹമായിരുന്നു. രണ്ട് ദിവസമായി അവരുടെ തിരിച്ചു വരവിന് വേണ്ടിയാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും കദം തന്റെ വിശദീകരണ ട്വീറ്റില്‍ കുറിക്കുന്നു. കാന്‍സറിന് അമേരിക്കയില്‍ ചികിത്സ തേടിയിരിക്കുകയാണ് സൊനാലി. കഴിഞ്ഞ ജൂലൈ നാലിനായിരുന്നു തനിക്ക് കാന്‍സര്‍ ആണെന്ന വിവരം സൊനാലി തന്റെ ആരാധകരെ അറിയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com