ഞായറാഴ്ച ത്രിപുരയില്‍ സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ ; ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ അഞ്ചുമണി വരെയാകും അടച്ചിടല്‍
ഞായറാഴ്ച ത്രിപുരയില്‍ സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ ; ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി
Updated on
1 min read

അഗര്‍ത്തല : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ത്രിപുരയില്‍ ജൂലൈ അഞ്ച് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 24 മണിക്കൂര്‍ ലോക്ക്ഡൗണാകും സംസ്ഥാനത്ത് നടപ്പിലാക്കുക എന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ അഞ്ചുമണി വരെയാകും അടച്ചിടല്‍. മാര്‍ച്ച് 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാകര്‍ഫ്യൂവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി ബിപ്ലവ് ദേബ് പറഞ്ഞു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും, നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി ബിപ്ലവ് ദേബ് അറിയിച്ചു. ത്രിപുരയില്‍ 1394 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 308 പേരാണ് ചികില്‍സയിലുള്ളത്.

1086 പേര്‍ രോഗമുക്തി നേടിയതായി സംസ്ഥാന വിദ്യാഭ്യാസമന്ത്രി രത്തന്‍ലാല്‍ നാഥ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com