ഡല്‍ഹി കേജ്രിവാളിനെ തള്ളി മോദിയെ വിജയിപ്പിച്ചു: യോഗേന്ദ്ര യാദവ്

അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനോടുള്ള ജനങ്ങളുടെ ദേഷ്യമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു
ഡല്‍ഹി കേജ്രിവാളിനെ തള്ളി മോദിയെ വിജയിപ്പിച്ചു: യോഗേന്ദ്ര യാദവ്
Updated on
1 min read

ന്യുഡല്‍ഹി:ഡല്‍ഹിയിലെ ജനങ്ങള്‍ സിഎമ്മിനെ തള്ളി പിഎമ്മിനെ വിജയിപ്പിച്ചുവെന്ന് മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും സ്വരാജ് ഇന്ത്യയുടെ സ്ഥാപകനുമായ യോഗേന്ദ്ര യാദവ്. എന്‍ഡി ടിവിയോടായിരുന്നു യാദവിന്റെ പ്രതികരണം. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനോടുള്ള ജനങ്ങളുടെ ദേഷ്യമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വരാജ് ഇന്ത്യ ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നും അടിത്തറ കെട്ടിപ്പടുക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇതെന്നും വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ തന്റെ പാര്‍ട്ടി ശക്തമായിട്ടില്ല എന്നും യാദവ് പറഞ്ഞു.

രണ്ടുവര്‍ഷം മുമ്പാണ് ആംആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന യോഗേന്ദ്ര യാദവ് പാര്‍ട്ടി വിട്ടു പുറത്തുവന്നത്.

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ രണ്ടു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ ബിജെപി ശക്തമായ ലീഡോടെ മുന്നേറുകയാണ്. ബിജെപി 183 സീറ്റുകലില്‍ ലീഡ് ചെയ്യുന്നു. എഎപി 39 കോണ്‍ഗ്രസ് 35 മറ്റുള്ളവര്‍13 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com