ഡെല്‍ഹിയില്‍ വാതകച്ചോര്‍ച്ച: 300 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ദക്ഷിണ ഡല്‍ഹിയില്‍ സ്‌കൂളിന് സമീപമുള്ള ഗ്യാസ് സംഭരണ കേന്ദ്രത്തിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് മുന്നൂറോളം വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അരവിന്ദ് കെജ്‌രിവാള്‍ ആശുപത്രിയില്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കുന്നു
അരവിന്ദ് കെജ്‌രിവാള്‍ ആശുപത്രിയില്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കുന്നു
Updated on
1 min read

ന്യൂഡെല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ സ്‌കൂളിന് സമീപമുള്ള ഗ്യാസ് സംഭരണ കേന്ദ്രത്തിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് മുന്നൂറോളം വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാണി ഝാന്‍സി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് വാതകച്ചോര്‍ച്ചയെ തുടര്‍ന്ന ശാരീരിക അസ്വസ്തതകള്‍ ഉണ്ടായത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപ മുഖ്യമന്ത്രി മനീഷ് സിസോഡിയയും വിദ്യാര്‍ഥികളെ ആശുപ്രതിയിലെത്തി സന്ദര്‍ശിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടുണ്ടെന്നും കുട്ടികളെല്ലാം സുരക്ഷിതരാണെന്നും മനീഷ് സിസോദിയ പറഞ്ഞു. 

കുട്ടികളെല്ലാം ക്ലാസ്സിലുണ്ടായിരുന്ന സമയത്താണ് വാതക ചോര്‍ച്ചയുണ്ടായത്. രാവിലെ 7.35ഓടെയാണ് ഇതു സംബന്ധിച്ച പോലീസിന് വിവരം ലഭിക്കുന്നത്. വിവരം ലഭിച്ചപ്പോള്‍ തന്നെ പോലീസും എമര്‍ജന്‍സി ആംബുലന്‍സുകളും ദേശീയദുരന്തനിവാരണസേനയും സ്‌കൂളിലെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 

വാതകച്ചോര്‍ച്ചയുണ്ടാകാനുള്ള കാരണം പോലീസും ദുരന്ത നിവാരണ സേനയും അന്വേഷിച്ചു വരികയാണ്. കണ്ടയ്‌നര്‍ ഡിപ്പോയ്ക്കുള്ളില്‍ വച്ച് ടാങ്കര്‍ ലോറിയില്‍ നിന്ന് ചോര്‍ച്ചയുണ്ടാവുകയോ അല്ലെങ്കില്‍ ചോര്‍ച്ചയുണ്ടായ ലോറിയുമായി െ്രെഡവര്‍ സ്‌കൂളിന് സമീപം കടന്നു പോകുകയോ ചെയ്തിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com