തന്നെക്കാള്‍ ഇരുപത് വയസ്സ് കൂടുതല്‍; ഭര്‍ത്താവിനെ കാമുകന്‍മാരുടെ സഹായത്താല്‍ കൊന്നു, ആത്മഹത്യയാക്കി തീര്‍ത്തു, ഭാര്യ അറസ്റ്റില്‍

 കൃഷ്ണ ത്യാഗിക്ക് തന്നെക്കാള്‍ ഇരുപത് വയസ്സു പ്രായമുണ്ടെന്ന തോന്നലാണ് പ്രിയങ്കയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 
തന്നെക്കാള്‍ ഇരുപത് വയസ്സ് കൂടുതല്‍; ഭര്‍ത്താവിനെ കാമുകന്‍മാരുടെ സഹായത്താല്‍ കൊന്നു, ആത്മഹത്യയാക്കി തീര്‍ത്തു, ഭാര്യ അറസ്റ്റില്‍
Updated on: 
1 min read


ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി തീര്‍ത്ത ഭാര്യയും കൂട്ടുകാരും അറസ്റ്റില്‍. പ്രിയങ്ക, കാമുകന്‍മാരായ കരണ്‍, വീരു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പതുകാരനായ കൃഷ്ണ ത്യാഗിയാണ് മരിച്ചത്. 

ഓഗസ്റ്റ് പതിനെട്ടിനാണ് സംഭവം നടന്നത്. കൃഷ്ണ ത്യാഗിക്ക് തന്നെക്കാള്‍ ഇരുപത് വയസ്സു പ്രായമുണ്ടെന്ന തോന്നലാണ് പ്രിയങ്കയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

ത്യാഗിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റാണ് ത്യാഗി മരിച്ചത് എന്നാണ് കുടുംബത്തോട് പ്രിയങ്ക ആദ്യം പറഞ്ഞത്. എന്നാല്‍ കഴുത്തില്‍ കയറിട്ട് മുറുക്കിയതിന്റെ പാടുകള്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടതാണ് പ്രിയങ്കയെ കുടുക്കിയത്. 

ഭര്‍ത്താവ് ഡിപ്രഷന്‍ കാരണം തൂങ്ങിമരിച്ചതാണെന്നും പേടികാരണമാണ് വീട്ടുകാരെ അറിയിക്കാത്തതെന്നും പ്രിയങ്ക പറഞ്ഞു. പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. 

കൃഷ്ണ ത്യാഗിയുടെ ബന്ധു വീരുവിനെയാണ് പ്രിയങ്ക ആദ്യം പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ തമ്മില്‍ പ്രണയത്തിലായി. പിന്നാലെ ഇയാളുടെ സഹോദരന്‍ കരണുമായും പ്രിയങ്ക പ്രണയത്തിലായി. ഈ ബന്ധങ്ങളാണ് ഭര്‍ത്താവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Omar Abdullah Marries Nidhi Razdan
INDIA Bloc Public Impeachment of CEC Gyanesh Kumar
power saw
Bhagwant Mann, Arvind Kejriwal
X

FOLLOW US

ON GOOGLE DISCOVER