തമിഴ്‌നാട്ടിൽ ഇന്നുമാത്രം 85 മരണം, 6,986 പേർക്കു കോവിഡ്; രോഗബാധിതരുടെ എണ്ണം 2,13,723 ആയി

തമിഴ്‌നാട്ടിലെ കോവിഡ്  മരണം 3,494 ആയി
തമിഴ്‌നാട്ടിൽ ഇന്നുമാത്രം 85 മരണം, 6,986 പേർക്കു കോവിഡ്; രോഗബാധിതരുടെ എണ്ണം 2,13,723 ആയി
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 6,986 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 85 പേരാണ് ഇന്ന് രോ​ഗം ബാധിച്ച് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ കോവിഡ്  മരണം 3,494 ആയി.

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 2,13,723 പേർക്കാണ്. 1,56,526 പേർ രോഗമുക്തരായി.  53,703 എണ്ണം ആക്ടീവ് കേസുകളാണെന്നാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.

ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചയാൾ ജോലിചെയ്തിരുന്ന തിരുച്ചിറപ്പള്ളിയിലെ ബാങ്കിന്റെ ശാഖയിലെ 38 ജോലിക്കാർക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ബാങ്ക് സന്ദർശിച്ച ഇടപാടുകാരോട് പരിശോധനകൾക്ക് വിധേയരാകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com